പോലീസ് ചമഞ്ഞ് തട്ടിപ്പിന് ശ്രമം; മംഗളൂരുവില്‍ മലയാളി കോളേജ് വിദ്യാർത്ഥി അറസ്റ്റില്‍
മംഗളൂരു:കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. ഇടുക്കി പള്ളിവാസല്‍ അമ്പഴച്ചാല്‍ പച്ചോളി തോക്കുകരയിലെ ബെനഡിക്ട് സാബുവാണ് (25) അറസ്റ്റിലായത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയാണ്.കോളേജില്‍ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ബെനഡിക്ട് സാബുവിന്റെ മുറി പരിശോധിച്ച പോലീസ് ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കേരള പോലീസിന്റെ യൂണിഫോമും കണ്ടെത്തി.

Comments
Post a Comment