വരുന്നു ആകാശത്ത് ബ്ലൂ മൂൺ; അപൂർവ പ്രതിഭാസം ഇനി 14 വർഷങ്ങൾക്ക് ശേഷം മാത്രം




വാനനിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. 


ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് കാണാം. ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെ. നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാരിച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ.


ബ്ലൂ മൂണിനൊപ്പം ശനി ഗ്രഹത്തേയും നാളെ ആകാശത്ത് കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ശനിയെ കാണാൻ സാധിക്കും. പക്ഷേ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉണ്ടെങ്കിൽ വ്യക്തമായി കാണാൻ സാധിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.