വളപട്ടണം വെസ്റ്റേൺ ഇന്ത്യാ ൈപ്ലവുഡ്സിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിലുണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കിയില്ല.





വളപട്ടണം : വെസ്റ്റേൺ ഇന്ത്യാ ൈപ്ലവുഡ്സിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിലുണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കിയില്ല. പ്ലൈവുഡ് യന്ത്രഭാഗങ്ങൾ, ഓഫീസ്, കംപൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവ കത്തിനശിച്ചിരുന്നു. കോംപ്രഗ് സെക്‌ഷൻ ഭാഗത്ത് ഞായറാഴ്ച രണ്ടുമണിയോടെയാണ് തീ കണ്ടത്.

ഉടൻ കമ്പനിയിലെ അഗ്നിശമനയൂണിറ്റ് തീയണച്ചുതുടങ്ങി. 2.45-ഓടെ കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫിസർ സി.രാജേന്ദ്രൻ നായർ, എം.രാജീവൻ എന്നിവരുടെ നേത്വത്തിലുള്ള ഒരു യൂണിറ്റ് സംഘം കമ്പനിയിലെത്തി തീ മറ്റുഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. വിദേശത്തേക്ക് കയറ്റിയയക്കാൻ വെച്ച ലക്ഷങ്ങൾ വിലവരുന്ന പ്ലൈവുഡ് ഉത്‌പന്നങ്ങൾ സൂക്ഷിച്ച ഭാഗങ്ങളിൽ തീ എത്തിയെങ്കിൽ വൻ നഷ്ടം സംഭവിക്കുമായിരുന്നു.

14 വർഷങ്ങൾ മുൻപ് ഉത്‌പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ യന്ത്രങ്ങൾ അടക്കം തീപിടിച്ച് കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു. അന്ന്, അഗ്നിശമനസേന 48 മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതിനുശേഷവും മരപ്പൊടിക്കും മറ്റും തീ പിടിച്ച് ചെറിയ തോതിൽ നഷ്ടം വന്നിരുന്നു. ഞായറാഴ്ചത്തെ നഷ്ടം കണക്കാക്കിവരികയാണെന്ന് കമ്പനി അധികൃതരും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.