കണ്ണാടിപ്പറമ്പ് ദേവസ്വം നടപടിക്കെതിരെ ഭക്തജന പ്രതിഷേധ കൂട്ടായ്മ നാളെ
കണ്ണാടിപ്പറമ്പ് : ദേവസ്വം ഭൂമി പാട്ടത്തിനു കൊടുത്തു പെ ടോൾ പമ്പ് സ്ഥാപിക്കാനുള്ള ദേവസ്വത്തിന്റെ നടപടിക്കെതിരെയും ക്ഷേത്ര ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അവജ്ഞയോടെ കാണുന്ന ധിക്കാരത്തിനെതിരേയും ക്ഷേത്ര മൈതാനത്തിന്റെ പ്രകൃതിയും ശാന്തതയും സ്വച്ഛതയും നശിപ്പിക്കാനൊരുങ്ങുന്ന നീക്കത്തിനെതിരെയും ഭക്ത ജനങ്ങളുടെ കൂട്ടായ്മ നാളെ (23.8.2023 ബുധൻ) വൈകുന്നേരം 5 മണിക്ക് ക്ഷേത്ര കവാടത്തിനു സമീപം പ്രതിഷേധയോഗം ചേരുന്നു. യോഗത്തിൽ എന്തുകൊണ്ട് ഇത്തരം നടപടികളെ വിശ്വാസികൾ എതിർക്കപ്പെടുന്നുവെന്നതിന് വിശദീകരണമുണ്ടാവുമെന്നും ക്ഷേത്ര ഭൂമി സംരക്ഷണ വേദി പ്രവർത്തകർ അറിയിച്ചു.

Comments
Post a Comment