മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം നൽകി ശാഖാ വനിതാ ലീഗ് സംഗമം.




പൊക്കുണ്ട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ ഇന്ന് നടന്ന ശാഖ വനിതാ ലീഗ് സംഗമം സ്ത്രീ കളുടെ പങ്കാളിത്തം കൊണ്ടും നേതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി സാജിത ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ സമകാലിക വിഷയങ്ങളെക്കുറിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചും വിശദമായി സംസാരിച്ചു തുടർന്ന് സംസാരിച്ച ജില്ലാ വനിതാ ലീഗ് സെക്രട്ടറി സബിത ടീച്ചർ വനിതകൾ സ്ത്രീ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കേണ്ടതിനെ കുറിച്ചും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും സദസ്സിനെ ബോധ്യപ്പെടുത്തി ,, പുതുതായി തെരഞ്ഞെടുത്ത വനിതാ ലീഗ് ശാഖാ കമ്മിറ്റിയെ സജിത ടീച്ചർ സദസ്സിൽ പരിചയപ്പെടുത്തി,, മാറിയ സാഹചര്യത്തിൽ വനിതകൾ ഉത്തരവാദിത്വം ഏൽക്കേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ച് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വക്കേറ്റ് മുജീബ് റഹ്മാൻ ആശംസ പ്രസംഗത്തിൽ സദസ്സിനു മുന്നിൽ ചൂണ്ടിക്കാട്ടി,, ചടങ്ങിൽ കെ പി അബ്ദുല്ല ഹാജി,കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റാഷിദ സി, പി ബിഫാത്തൂ, എന്നിവർ പ്രസംഗിച്ചു, കെ മുസ്തഫ സ്വാഗതം പറഞ്ഞു ശാഖാ പ്രസിഡണ്ട് പി വി മുസ്തഫ അധ്യക്ഷത വഹിച്ചു റംലത്ത് കെ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.