അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവർ പോൽ-ആപ്പിൽ രജിസ്റ്റർ ചെയ്യുക




ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിൻ്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ - ആപ്പിലെ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.


പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം സർവീസസ് എന്ന വിഭാഗത്തിലെ 'Locked House Information' സൗകര്യം വിനിയോഗിക്കുക ആണ് വേണ്ടത്. 


ഏഴ് ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കും. 


യാത്ര പോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിന് സമീപമുള്ള ബന്ധുക്കൾ, അയൽവാസികൾ എന്നിവരുടെ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.