പോലീസ് പട്രോളിംഗ് ശക്തമാക്കുക വ്യാപാരി വ്യവസായി സമിതി കക്കാട് യൂണിറ്റ്




           രാത്രി കാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധർ നടത്തുന്ന അക്രമങ്ങൾ തടയാൻ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കക്കാട് യുനിറ്റ് കണ്ണൂർ ടൗൺ സ്റ്റേഷൻ പരാതി നൽകി.

        സ്റ്റോക്ക് പോയൻ്റിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചും ഒരു സ്ഥാപത്തിലെ waste മറ്റൊരു സ്ഥാപനത്തിൻ്റെ മുൻപിൽ കൊണ്ട് പോയി നിക്ഷേപിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് വ്യാപാരി വ്യവസായി സമിതി കക്കാട് യൂനിറ്റ് സെക്രട്ടറി Shafeer PM ജോയിൻ്റ് സെക്രട്ടറി KM Sameer എന്നിവരുടെ നേതത്വത്തിൽ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്.

       പട്രോളിംഗ് ശക്തിപ്പെടുത്തി ഇത്തരം സാമൂഹിക വിരുദ്ധരുടെ ശല്യം ഇല്ലാതാക്കി വ്യാപാരികൾക്ക് സ്വസ്ഥമായി വ്യാപാരം ചെയ്യാനുള്ള അവസരം ഉണ്ടാക്കാമെന്ന് പോലീസ് ഉറപ്പ് നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം