ഫർഹാസിന്റെഅപകട മരണം, പ്രതിഷേധം കനത്തു; പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.




കാസർകോട്: കുമ്പളയിൽ പൊലീസ്

പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി. എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി.

കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി

സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയാണ് വകുപ്പുതല നടപടി. അതേസമയം, വിദ്യാർഥിയുടെ

മരണത്തിനിടയാക്കിയ സംഭവത്തിൽ

പ്രതിഷേധിച്ച് മുസ്ലിം ലീഗ് അനിശ്ചിത കാല സമരത്തിലേക്ക് കടന്നു. അംഗടിമുഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പേരാൽ കണ്ണൂർ കുന്നിലിലെ ഫർഹാസാണ് അപകടത്തിൽ മരിച്ചത്.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്നു പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുമ്പള പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് പൊലീസ് പിന്തുടരുന്നതിനിടെ

ഫർഹാസും കൂട്ടുകാരും സഞ്ചരിച്ച കാർ

മറിയുന്നത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം