റിസർവേഷൻ കുറവാണെങ്കിൽ ജനറൽ കോച്ചാക്കി മാറ്റാൻ റെയിൽവേ





ന്യൂഡൽഹി : യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാനുള്ള നീക്കവുമായി റെയിൽവേ. ഇത്തരം തീവണ്ടികൾ കണ്ടെത്തി സാധ്യതകൾ പരിശോധിക്കാൻ സോണൽ അധികൃതർക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി 


യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ ക്ലാസ് കോച്ചുകളെ സാധാരണ കോച്ചുകളാക്കി കൊണ്ട് പ്രതിദിന യാത്രക്കാർക്ക് ഗുണകരമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുവഴി റെയിൽവേയുടെ വരുമാനം കൂട്ടാമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ വേഗത്തിൽ നടപടി വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


എ സി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾ വരെയും ടു ടയർ എ സിയിൽ 48 മുതൽ 54 ബെർത്തുകൾ വരെയും ആണുള്ളത്. ത്രീ ടയർ എ സി കോച്ചിൽ 64 മുതൽ 72 ബർത്തുകളും സ്ലീപ്പർ കോച്ചിൽ 72 മുതൽ 80 വരെ ബർത്തുകളും ഉണ്ടാകും. അതേസമയം, റിസർവേഷനില്ലാത്ത സാധാരണ കോച്ചിൽ 90 പേർക്ക് യാത്ര ചെയ്യാം. ഇതിന്റെ ഇരട്ടി യാത്രക്കാരെ സാധാരണ കോച്ചുകളിൽ കാണാറുമുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.