കോഴിക്കോട് വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു




കോഴിക്കോട് : പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. വന പ്രദേശത്ത് ഉണ്ടായ മഴയെ തുടര്‍ന്ന് അപ്രതീക്ഷിത മലവെള്ള പാച്ചിലില്‍ ഇരുവരും അകപ്പെടുക ആയിരുന്നു. റാഷിദിനെ രക്ഷപ്പെടുത്തിയ ശേഷമാണ് യുവതി ഒഴിക്കില്‍പ്പെട്ട കാര്യം അറിയുന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തസ്‌നീമിനെ കണ്ടെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം