ഓണച്ചന്ത ഇന്ന് മുതൽ




ചട്ടുകപ്പാറ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആഗസ്ത് 25 മുതൽ 28 വരെ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിലെ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സ്റ്റാളിൽ നടക്കും. 


ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി നിർവഹിക്കും. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ സി അനിത അധ്യക്ഷത വഹിക്കും.


പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങ് വിളകൾ, മറ്റു കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഓണ ചന്തയിലൂടെ വിപണനം ചെയ്യും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.