ചാലാട് മണലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ ടൗൺ പോലീസ് പിടികൂടി




ബുധനാഴ്ച രാത്രി ഏഴര മണിയോടെയാണ് നിഖിൽ 33 എന്നയാളെ ഒരു സംഘം വീട്ടിൽ കയറി വെട്ടിയത്. വീട്ടിന് നേറെയും സംഘം ആക്രമം അഴിച്ചു വിട്ടു.


മുൻ വൈരാഗ്യം കാരണം മുഴപ്പിലങ്ങാട് തെക്കേ കുന്നുംപുറം സ്വദേശികളായ സലിനേഷ് ,രാജേന്ദ്രൻ ,രാധാകൃഷ്ണൻ , ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് വീടാക്രമിക്കുകയും ചെയ്തത് 


ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 13 കെ വി 94 89 കാറും നാലു പേരെയും ടൗൺ പോലീസ് രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് വാളുകളും പിടിച്ചെടുത്തു.


പോലീസ് എത്തിയത് കാരണമാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്


പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്ത ശേഷം വ്യാഴാഴ്ച്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.