ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.



ഇന്നലെ വൈകിട്ട് 

പാപ്പിനിശ്ശേരിയിൽ വേളാപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

പാറക്കടവ് സ്വദേശി മനോജ്‌ യു ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4:00 മണിക്ക് ശേഷം ആയിരുന്നു അപകടം.വേളാപുരം എൽ പി സ്കൂളിന് സമീപം ആയിരുന്നു അപകടം.


തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക് പോകുകയായിരുന്ന ഓനിക്സ് ബസ്സും കണ്ണൂർ നിന്ന് തളിപ്പറമ്പ് ഭാഗത്തേക് വരുകയായിരുന്ന kl 13 എ എച് 1992 ബൈക്കും തമ്മിൽ കൂട്ടിയിടിക്കുക ആയിരുന്നു.ഗുരുതര പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ ആയില്ല.നിർമാണ തൊഴിലാളി ആയിരുന്നു മനോജ്‌.

Comments