ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി



 

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക. ഓണക്കാലത്ത് മാവേലി സ്റ്റോർ വഴി മുഴുവൻ സാധനങ്ങളും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.

      ധർണ്ണ സമരം DCC ജനറൽ സിക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.മുതിർന്ന നേതാവ് എം.അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറിമാരായ സി.ശ്രീധരൻ മാസ്റ്റർ, പി.കെ.രഘുനാഥൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.സുകുമാരൻ മണ്ഡലം സിക്രട്ടറി ഇ.പി.മുരളീരൻ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..