കണ്ണൂർ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്



സർവകലാശാല മാർച്ച് സെപ് :11 ന് 


കൗൺസിലർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹം: എം.എസ്.എഫ് 


കണ്ണൂർ: സര്‍വകലാശാല കാമ്പസ് തിരഞ്ഞെടുപ്പിൽ വിദ്യാർഥി പ്രതിനിധികളാ യി വിജയിച്ച യൂണിയൻ കൗൺസിലർമാരെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് എം.എസ്.എഫ്. കണ്ണൂർ ജില്ലയിൽ നിന്ന് അഞ്ച് പേരും കാസർകോട് ജില്ലയിൽ നിന്ന് ആറ് പേരെയുമാണ് സര്‍വകലാശാല കൗൺസിൽ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. മുൻ വർഷങ്ങളിലേത് പോലെ തന്നെ കാമ്പസുകളിൽ നിന്ന് വിജയിച്ച മുഴുവൻ കൗൺസിലർമാരെയും ഉൾപ്പെടുത്തി സെനറ്റ് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാവണമെന്നും എം.എസ്.എഫ് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എം.എസ്.എഫ് നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളുള്‍പ്പെടെ നിയമ നടപടിയായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഓണാവധിക്ക് ശേഷം കണ്ണൂർ സര്‍വകലാശാലയ്ക്ക് കീഴിലെ മുഴുവൻ കമ്പസുകളിലും ക്യാമ്പസ് ലീഡേഴ്‌സിനെ ഉൾപ്പെടുത്തി ക്യാമ്പസ് ക്യാമ്പ്, ഒന്നാം വർഷ വിദ്യാർഥി കൺവെൻഷന്‍ തുടങ്ങിയ പരിപാടികള്‍ നടത്തും. എം.എസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.കെ നജാഫ് അധ്യക്ഷനായി. ട്രഷറർ അഷ്ഹർ പെരുമുക്ക്‌, വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ, വിംഗ് കൺവീനർ ഇജാസ് ആറളം, കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തിൽ, ജനറൽ സെക്രട്ടറി ചാർജ് സാദിഖ് പാറാട്, കാസർകോട് ജില്ല ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം, സെക്രട്ടറിമാരായ യൂനുസ് പടന്നോട്ട്, കെ.പി റംഷാദ്, ഹരിത കണ്ണൂർ ജില്ല പ്രസിഡന്റ് നഹല സഹീദ്, ജനറൽ സെക്രട്ടറി ടി.പി ഫർഹാന, സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, സെക്രട്ടറി റുമൈസ റഫീഖ് സംസാരിച്ചു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം