മുള്ളൻപന്നി ഇറച്ചിയുമായി മൂന്ന് പേർ പിടിയിൽ




മുള്ളൻപന്നി ഇറച്ചിയുമായി മൂന്നു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.പാപ്പിനിശേരി ചുങ്കം സ്വദേശികളായ സുജിത്കുമാർ (47), ഐവാൻ (48), ജോഷിന്ത് ജോർജ്(46), എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച്ഫോറസ്റ്റ് ഓഫീസർ രതീശൻ വി.യും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 3.30 മണിയോടെ പാപ്പിനിശേരി വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് റോഡിൽ വെച്ചാണ് മൂന്നു പേരും പിടിയിലായത്.വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് മുള്ളൻപന്നിയിറച്ചി പ്രതികൾ വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞു. പ്രതികളുടെ കൈയിലുണ്ടായിരുന്ന 600 ഗ്രാം മുള്ളൻപന്നി ഇറച്ചി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.പ്രതികളെ കോടതി റിമാൻ്റ് ചെയ്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.