പാപ്പിനിശ്ശേരി : ഡി വൈ എഫ് ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു .
ഡി വൈ എഫ് ഐ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി
പാപ്പിനിശ്ശേരി : ഡി വൈ എഫ് ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു .
വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ മേൽ ഉടൻ തീരുമാനമെടുക്കുക, പൊതുജനങ്ങളോടുള്ള നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തിയത് .
വില്ലേജ് ഓഫിസിനു മുന്നിൽ മാർച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി ഉൽഘാടനം ചെയ്തു .
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിജോയ് പണ്ണേരി അധ്യക്ഷത വഹിച്ചു .
ജില്ലാ സെക്രട്ടേറിയറ്റംഗം എം സി രമിൽ, ജില്ലാ കമ്മിറ്റിയംഗം സി നിഖിൽ, ബ്ലോക്ക് ട്രഷറർ കെ വി ജിതിൻ എന്നിവർ സംസാരിച്ചു .
മാർച്ചിന് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി നേതാക്കളായ സി പി സുകേഷ്, എം ബിജേഷ്, എം സുനീഷ്, കെ വി അരുണ, സുനൈന ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി .
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സുജേഷ് സ്വാഗതം പറഞ്ഞു .

Comments
Post a Comment