വിവിധ കേന്ദ്ര പദ്ധതികളേ വിശദീകരിച്ചു കൊണ്ടുള്ള പഠനശിബിരം നൂഞ്ഞേരി എൽ.പി.സ്കൂളിൽ നടന്നു.



 മുൻ ജില്ലാ പ്ലാനിംഗ് ഓഫീസറും ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗവുമായ അജയകുമാർ മീനോത്ത് വിവിധ പദ്ധതി കളേക്കുറിച്ച് വിശദമായ് ക്ലാസ്സെടുത്തു

  ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും രാജൻ എം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് വേണുഗോപാൽ പി.വി.ഷാൾ അണിയിച്ചു അജയ് മീനോത്തിനെ ആദരിച്ചു. വാർഡ് മെംബർ ഗീത വി.വി. മുൻ മെംബർ കെ.പി. ചന്ദ്രഭാനു , മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ്മീനാത്ത് എന്നിവരും പങ്കെടുത്തു.



753 കേന്ദ്ര പദ്ധതികളിൽ സ്വഛ് ഭാരത് , ജൻധൻ എക്കൗണ്ട് , മുദ്രാ ലോൺ, തൊഴിലുറപ്പ് പദ്ധതി, പി.എം. കിസാൻ സമ്മാൻ നിധി, അടൽപെൻഷൻ യോജന, പി.എം.ആ വാസ് യോജന, സുകന്യ സമൃദ്ധി യോജന തുടങ്ങി നാല്പതോളം പദ്ധതികളപ്പറ്റി അജയ് കുമാർ മീനോത്ത് വിശദമായ് സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.