നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി ക്ക് നാറാത്ത് ചിദഗ്നി പാഠശാലയിൽ സ്വീകരണം നൽകി


മാനവ സേവ മാധവ സേവയാക്കിയത് അയ്യപ്പസ്വാമി*
കൊട്ടാരം ജയരാമൻനമ്പൂതിരി 

നാറാത്ത് :മാനവ സേവ മാധവ സേവ ആണെന്ന് കാണിച്ചുതരുന്ന കലിയുഗവരദൻ ആണ് അയ്യപ്പസ്വാമി എന്നും ,മാലയിട്ടാൽ സമസ്ത മാനവരും സ്വാമി അയ്യപ്പൻ ആകുന്ന അത്യപൂർവ്വ സന്നിധാനമാണ് ശബരിമല എന്നും, അതു തന്നെയാണ് തത്ത്വമസിക്ക് പൊരുളായത് എന്നും നിയുക്തശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയിൽ ആർഷ സംസ്കാര ഭാരതി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മാന്തര സുകൃത മെന്നോണം പൂർവ്വിക പുണ്യമായി ലഭിച്ചതാണ് ഈ സ്ഥാനം. എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ലഭിച്ച സ്ഥാനലബ്ധിയിൽ ഏവരോടും എന്നും കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ആർഷ സംസ്കാര ഭാരതി ദേശീയ അധ്യക്ഷൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു ദേശീയ സംഘടന സിക്രട്ടറി ടി ഉണ്ണികൃഷ്ണ വാര്യർ ആമുഖഭാഷണം നടത്തി .കെഎം രാമചന്ദ്രൻ നമ്പ്യാർ, എംജി വിനോദ് ,എം രാജീവൻ , ശിവദാസ് കരിപ്പാൽ പ്രസംഗിച്ചു. വിവിധ ക്ഷേത്രങ്ങളെയും സാംസ്കാരിക പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് പി.കെ കുഞ്ഞമ്പു, ഉദയ്കുമാർ , വിദ്യാധരൻ , ബിജു ഓണപ്പറമ്പ് എന്നിവർ പൊന്നാട അണിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.