എക്കോ വൺ ഡയറി" യുടെ നേതൃത്വത്തിൽ ആണ് കുറുമാത്തൂർ ഡയറിയിൽ പടു കൂറ്റൻ ലോക കപ്പ് പ്രതിമ ഒരുങ്ങുന്നത്.

  പടു കൂറ്റൻ ലോക കപ്പ് ഒരുങ്ങുന്നു



"എക്കോ വൺ ഡയറി" യുടെ നേതൃത്വത്തിൽ ആണ് കുറുമാത്തൂർ ഡയറിയിൽ പടു കൂറ്റൻ ലോക കപ്പ് പ്രതിമ ഒരുങ്ങുന്നത്.

സണ്ണി കുറുമാത്തൂർ ആണ് പ്രതിമയുടെ ശിൽപ്പി.

കേരളത്തിലെ തന്നെ, ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട് ബോൾ ലോക കപ്പ് പ്രതിമ ആയിരിക്കും ഇത് എന്നാണ് "എക്കോ വൺ" ക്ലബ് പ്രവർത്തകർ അവകാശപ്പെടുന്നത്.



ഫുട്ബോൾ ആവേശം പടി വാതിലിൽ എത്തി ചേർന്നിരിക്കുന്ന സമയത്ത് ആണ് ക്ലബ് പ്രവർത്തകർക്ക് ഇത്തരം ഒരു ആശയം ലഭിക്കുന്നത്.സാധാരണയായി കണ്ട് വരുന്നത് പോസ്റ്റർ പ്രചരണങ്ങൾ ആണ് അത് പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകാറുണ്ട് അതിൽ നിന്നും വ്യത്യസ്തമായി ഒരുമയുടെ ശക്തി കാണിക്കുന്ന എന്തെങ്കിലും ചെയ്യണം എന്നതിൽ നിന്നാണ് ഫുട്ബോൾ ലോക കപ്പ് എന്ന ആശയം ഉരുത്തിരിഞ്ഞത്.ഏകദേശം 30000 രൂപയോളം ചിലവ് വരും എന്ന് ക്ലബിൻ്റെ രക്ഷാധികാരികൾ ആയ ദേവ്ഡയറി, ലിംസ്,എന്നിവർ അറിയിച്ചു റാഹിബ്,റഷീദ്,മീജിൽ,നിഷാന്ത്,ജാബിർ.എന്നിവരുടെ പൂർണ പിന്തുണ കൂടി ഇതിൻ്റെ പുറകിൽ ഉണ്ട്. തങ്ങളുടെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്ന ആവേശത്തിലാണ് ഫുട് ബോൾ നെഞ്ചിലേറ്റിയ ക്ലബ് ഭാരവാഹികൾ ആയ അജയ്,ഷാരോൺ,ജിതിൻ,തുടങ്ങിയവരും മറ്റു അംഗങ്ങളും


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.