നിത്യോപയോഗ സാധനനങ്ങൾക്ക് തീവില, സർക്കാറിന്റെ കഴിവ്‌ കേട്‌ തുറന്ന് കാട്ടുന്നു - മുസ്തഫ നാറാത്ത്



ചെറുകുന്ന്: നിത്യോപയോഗ സാധനനങ്ങൾക്ക് ഇത്ര അധികം വില വർദ്ദിച്ചത്‌‌ സർക്കാറിന്റെ കഴിവ്‌ കേടുകൾ തുറന്ന് കാട്ടുകയാണെന്ന് 

എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്‌.

നിത്യോപയോഗ സാധനനങ്ങൾക്ക് തീവില, കേന്ദ്ര - സംസ്ഥാന സർക്കാരുക വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ചെറുകുന്ന്‌‌ തറയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപണിയില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടാതെ ഒഴിഞ്ഞ്‌ മാറുകയാണ്‌,

ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ ആവശ്യമായ ഒരു ഇടപെടലും നടത്തുന്നില്ല. വിലക്കയറ്റം കൊണ്ട് ജനജീവിതം താറുമാറായിരിക്കുകയാണ്. കുടുംബ ബജറ്റ് താളം തെറ്റിക്കുമ്പോഴും ഭരണ-പ്രതിപക്ഷം അനാവശ്യ വിവാദങ്ങളിലൂടെ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് പോലെ ഗൗരവമർഹിക്കുന്ന വിഷയങ്ങൾ ഇവിടെ ചർച്ചയാവുന്നില്ല. പകരം സർക്കാരും - ഗവർണർ തമ്മിലുള്ള പോരാണ് മാധ്യമങ്ങളിൽ മുഖ്യ വാർത്തയാവുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയാവാതിരിക്കാനുളള ബോധപൂർവ്വമായ ശ്രമമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, വില വർധനവ് നിയന്ത്രിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും മുസ്തഫ നാറാത്ത്‌ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ‌ കണ്ണപുരം അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി തൽഹത്ത്‌‌ തങ്ങൾ സ്വാഗതവും, സിയാദ് മാട്ടൂൽ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം