പാപ്പിനിശ്ശേരി കമ്മാടത്തുമൊട്ട

  ടവർ നിർമ്മാണം. കോളനി നിവാസികൾ പ്രക്ഷോഭത്തിലേക്ക്.           



പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി കമ്മാടത്തുമൊട്ട പട്ടികജാതി കോളനിയിൽ ഇരുളിന്റെ മറവിൽ ജിയോ മൊബൈൽ കമ്പനി ടവർ നിർമ്മാണം പൂർത്തിയാക്കി. കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കുന്നിൻചെരുവിലുള്ള സ്ഥലത്താണ് മണ്ണിടിച്ചു നിരപ്പാക്കി ജനങ്ങൾ അറിയാതെ രണ്ടു രാത്രി കൊണ്ട് ടവർ നിർമ്മാണം പൂർത്തിയാക്കിയത്.            

     അഞ്ചു വർഷം മുൻപ് ഈ സ്ഥലത്ത് ടവർ നിർമ്മാണ പ്രവർത്തി തുടങ്ങിയപ്പോൾ കോളനി നിവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ മൊബൈൽ ടവർ നിർമ്മാണത്തെ സംബന്ധിച്ചു സുപ്രീം കോടതിയും, കേന്ദ്ര സർക്കാരും ഇറക്കിയ ഒരു പൊതുഉത്തരവിന്റെ മറവിലാണ് ഈ പ്രദേശത്തു വീണ്ടും ടവർ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. ഇതറിഞ്ഞപ്പോൾ തന്നെ കോളനി നിവാസികൾ കോടതിയിൽ പെറ്റിഷൻ നൽകിയിരുന്നു. നവംബർ 4 വരെ അവിടെ ഒരു നിർമ്മാണ പ്രവൃത്തിയും നടത്തരുതെന്ന കോടതിയുടെ നിർദ്ദേശത്തെ മാനിക്കാതെയാണ് രാത്രിയുടെ മറവിൽ തൊഴിലാളികളെ വെച്ച് രണ്ടു രാത്രി കൊണ്ട് ടവർ നിർമ്മാണം പൂർത്തിയാക്കിയത്. കോളനിയുടെ താഴെ കുന്നിൻപ്രദേശത്തെ രാത്രി കാലത്തെ നിർമ്മാണ പ്രവൃത്തി ടവർ ഉയർന്നുവന്നപ്പോൾ മാത്രമാണ് കോളനി നിവാസികൾ കാണുന്നത്. ജനങ്ങൾ പ്രതിഷേധിച്ചെങ്കിലും പോലീസിന്റെ സഹായത്തോടെയാണ് തുടർനിർമ്മാണം നടത്തികൊണ്ടിരിക്കുന്നത്.        പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന കുന്നിൻ പ്രദേശമാണ് കമ്മാടത്തുമൊട്ട കോളനി. ഇവിടെ കുന്നിടിച്ചു താഴെനിന്നും ടവർ നിർമ്മിക്കുമ്പോൾ രണ്ടു രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങളാണ് കോളനി നിവാസികൾ നേരിടേണ്ടി വരുന്നത്. മഴക്കാലത്തു ഉരുൾപൊട്ടൽ മൂലം മണ്ണിടിഞ്ഞു വീടുകൾക്ക് കേടുപാടുകൾ സംഭവിക്കും. ഇപ്പോൾ ഉയർന്നുവന്ന ടവറിന്റെ മുകൾഭാഗം കോളനിയിലെ വീടുകൾക്ക് സമാനമായി വരുന്നതിനാൽ കോളനി നിവാസികൾക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.                      

     ടവർ നിർമ്മാണം ഉടൻ നിർത്തിവെച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുവാൻ കോളനിയിലെ മുഴുവൻ കുടുംബങ്ങളും തീരുമാനമെടുത്തിരിക്കുകയാണ്. പട്ടികജാതി ക്ഷേമസമിതി ഏരിയ കമ്മിറ്റി ഭാരവാഹികളും,ലോക്കൽ കമ്മിറ്റി ഭാരവാഹികളും സ്ഥലം സന്ദർശിച്ചു. പ്രശ്നം പരിഹരിക്കാൻ വൈമുഖ്യം കാണിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. കോളനി നിവാസികളുടെ പ്രക്ഷോഭപരിപാടികൾക്ക് പി കെ എസ് നേതൃത്വം നൽകുമെന്ന് ഏരിയ പ്രസിഡന്റ്‌ ഇ. രാഘവൻ മാസ്റ്ററും, ലോക്കൽ സെക്രട്ടറി സി. റീനയും പറഞ്ഞു. ടവർ നിർമ്മാണം നിർത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പി കെ എസ് പാപ്പിനിശ്ശേരി ഏരിയ പ്രസിഡന്റ്‌ ഇ രാഘവൻ, ലോക്കൽ സെക്രട്ടറി സി റീന, ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കു പരാതി നൽകിയിട്ടുണ്ട്.                    


ഇ. രാഘവൻ മാസ്റ്റർ, പ്രസിഡന്റ്‌, പി കെ എസ് പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി.9605758518.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം