പാമ്പുരുത്തി ദ്വീപിന് അഭിമാനം;
അഭിഭാഷകനായി തിളങ്ങാന്‍ മുഹമ്മദ് രിഫായി 



നാറാത്ത്: പാമ്പുരുത്തി ദ്വീപിന് അഭിമാനമായി നിയമപഠനം പൂര്‍ത്തിയാക്കി വക്കീല്‍ഗൗണ്‍ അണിയാന്‍ തയ്യാറെടുത്ത് യുവ വിദ്യാര്‍ത്ഥി. പാമ്പുരുത്തി സി എച്ച് നഗര്‍ ബുഷ്‌റ മന്‍സിലില്‍ എം പി മുഹമ്മദ് രിഫായി ആണ് ദ്വീപിന്റെ ചരിത്രത്തിലാദ്യമായി അഭിഭാഷകവൃത്തിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്നത്. 

    അധ്യാപകര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം സമൂഹത്തിലെ വിവിധ തൊഴില്‍മേഖലയിലുള്ള അനേകം അഭ്യസ്ഥവിദ്യര്‍ ഇവിടെയുണ്ടെങ്കിലും ഒരു വക്കീല്‍ ഇതുവരെ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഏക ദ്വീപ്‌വാര്‍ഡായ പാമ്പുരുത്തിയില്‍നിന്നും ഉണ്ടായിട്ടില്ല. ആ അസാന്നിധ്യമാണ് ഇപ്പോള്‍ മാറുന്നത്. 

   കണ്ണൂര്‍ സര്‍വകലാശാല പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സിലെ മുഴുവന്‍ സെമസ്റ്റര്‍ പരീക്ഷകളും പൂര്‍ത്തിയായപ്പോള്‍ മുഹമ്മദ് രിഫായി ഫസ്റ്റ് ക്ലാസോടെ അഭിഭാഷകസ്ഥാനത്തിന് അര്‍ഹത നേടി. 2022 നവംബറില്‍ കൊച്ചിയിലെ കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്റോള്‍മെന്റ് ചടങ്ങില്‍ അഭിഭാഷകനായി സത്യപ്രതിജ്ഞ ചെയ്യും. 

   നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മുഹമ്മദ് രിഫായി കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി പാലയാട് കാംപസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് നിയമബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പരേതനായ വി എം ഇസ്മായില്‍ മുസ്ലിയാരുടെ പേരമകനും കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ എം പി ബുഷ്‌റയുടെ മകനുമാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..