കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു




കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു. പാക്കം ജിഎച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും പള്ളിക്കര ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ് (16)ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെ ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കാണാതായത്.

പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാൻ കോട്ടയ്ക്ക് സമീപം കടൽത്തീരത്തെത്തിയതായിരുന്നു. പിതാവും, സഹോദരനും നോക്കിനിൽക്കെയാണ് ഷുഹൈബിനെ തിരമാലയിൽപെട്ട് കാണാതായത്. ബേക്കൽ പോലീസ്, തീരദേശ പോലീസ്, അഗ്‌നിശമനസേന എന്നിവർ തിരച്ചിൽ നടത്തുന്നതിനിടെ ഷുഹൈബിന്റെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം