പനക്കാട്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി കുട്ടികൾക്ക് ഏർപ്പെടുത്തിയ

 കളിച്ചു രസിക്കാൻ രസിച്ചു പഠിക്കാൻ....





പനക്കാട്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി കുട്ടികൾക്ക് ഏർപ്പെടുത്തിയ ' കളിക്കാം രസിക്കാം' എന്ന പരിപാടിയുടെ ഭാഗമായുള്ള ദ്വിദിന പഠന ക്യാമ്പ് പനക്കാട് ഗവൺമെൻറ് എൽപി സ്കൂളിൽ നടന്നു. കൊറോണ കാലം കുട്ടികളിൽ ഉണ്ടാക്കിയ പഠന വിടവ് പരിഹരിക്കുന്നതിനും പഠനത്തോട് കൂടുതൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി ആണ് കളിക്കാം പഠിക്കാം എന്നുള്ളത്.ഇംഗ്ലീഷ് , ഗണിതം തുടങ്ങി കുട്ടികൾക്ക് പ്രയാസം അനുഭവപ്പെടുന്ന വിഷയങ്ങളിൽ ഊന്നി കൊണ്ടാണ് ഇത്തരം പഠനകളരികൾ സംഘടിപ്പിക്കുന്നത്.കുറുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി എം സീന പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാജീവൻ പാച്ചേനി അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അംഗങ്ങളായ സി. അനിത ടി.പി.പ്രസന്ന ടീച്ചർ വാർഡ് മെംബർ പി.പി.കാഞ്ചന, കെ.വി. നാരായണൻകുട്ടി, വി.രമ്യ, . സ്കൂൾ എസ് എം സി ചെയർമാൻ സന്തോഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശശീന്ദ്രൻ പിജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിജയൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.ക്ലാസ് വേറിട്ട ഒരു അനുഭവമാക്കി മാറ്റാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് എന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം