ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്: കാർ പൂർണമായും തകർന്നു



കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. മൊഗ്രാൽ സ്വദേശികളായ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അഷ്‌റഫ് (51), അലി അഹമ്മദ് റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിനെ പയ്യന്നൂർ അനാമയ ആസ്പത്രിയിലും മറ്റുള്ളവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അഷ്‌റഫിന്റെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച വൈകുന്നേരം 6.30-നാണ് അപകടം. വിദേശത്തുനിന്ന് വന്നയാളെയും കൂട്ടി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉള്ളാളിലിലേക്ക് പോകുന്ന കാറും എതിർദിശയിൽ വന്ന ടാർ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.