ചെറുകുന്ന് പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ്, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച

 പ്രായം വെറും സംഖ്യ മാത്രം; ആഘോഷമായി വയോജന കലോത്സവം



വാര്‍ധക്യം ഒറ്റപ്പെടലിന്റേതല്ലെന്നും പ്രായം സംഖ്യമാത്രമാണെന്നും ഇവര്‍ വിളിച്ചു പറയുന്നത് അരങ്ങില്‍ തകര്‍ത്താടിക്കൊണ്ടാണ്. ചെറുകുന്ന് പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ്, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വയോജന കലോത്സവം പങ്കാളികളുടെ ആവേശം കൊണ്ട് വേറിട്ടതായി.

ചെറുകുന്നിലെ പി വി വത്സല 65-ാം വയസിലാണ് കലോത്സവത്തില്‍ പങ്കെടുത്തത്. വീട്ടില്‍ ചടഞ്ഞിരിക്കാന്‍ താല്‍പര്യമില്ലാത്ത ഇവര്‍ ചിലങ്കയണിഞ്ഞ് നാടോടി നൃത്തം അവതരിപ്പിച്ചു. 70 വയസു കഴിഞ്ഞ ശാരദ ശേഖരന്റെ നേതൃത്വത്തില്‍ ഒമ്പത് പേര്‍ സംഘനൃത്തവും അവതരിപ്പിച്ചു. നാടന്‍പാട്ട്, നാട്ടിപ്പാട്ട്, സിനിമാ ഗാനാലാപനം, ഒപ്പന, തിരുവാതിര തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. തൊഴിലുറപ്പ് തൊഴിലാളികളായ ഇവര്‍ വിശ്രമവേളകളിലാണ് കലാ പരിശീലനം നടത്തിയത്.

വയോജനങ്ങളുടെ കൂട്ടായ്മയ്ക്കായി കുടുബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുന്‍പാണ് ജില്ലയില്‍ വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. ചെറുകുന്ന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും രണ്ട് വീതം വയോജന അയല്‍ക്കൂട്ടങ്ങളുണ്ട്. 60 വയസു കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും അയല്‍ക്കൂട്ടങ്ങളില്‍ സജീവമാണ്. പഞ്ചായത്ത് പ്രസിഡണ്ട് കെ പി നിഷയും മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നാണ് കലോത്സവം എന്ന ആശയം നടപ്പാക്കിയത്.

കൊവ്വപ്പുറം എ കെ ജി സെന്ററില്‍ നടന്ന കലോത്സവം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ.എം സുര്‍ജിത്ത്, ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ എച്ച് സുബ്രഹ്‌മണ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ പത്മിനി, ചെറുകുന്ന് സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ വി നിര്‍മല തുടങ്ങിയവര്‍ സംസാരിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം