വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു




വളാഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു. ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടിൽ നവാസിന്റേയും നിഷ്മ സിജിലിയുടേയും മകൻ ഹനീൻ ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീട്ടുകാരുടെ കരച്ചിൽകേട്ട് അയൽവാസികൾ ഓടിയെത്തിയാണ് കുഞ്ഞിനെ കിണറിൽനിന്ന് പുറത്തെടുത്തത്. ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


വളാഞ്ചേരി പോലീസ് നടപടികൾ പൂർത്തിയാക്കിയശേഷം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.