ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; കണ്ണൂർ ചിറ്റാരിക്കൽ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജർ മരിച്ചു 





ഭർത്താവ് ഓടിച്ച സ്കൂട്ടറിൽ പോകുകയായിരുന്ന കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജർ കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ചു. ഉള്ളൂർ ഭാസി നഗർ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. കണ്ണൂർ ചിറ്റാരിക്കൽ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജരാണ്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പനവിള ജങ്ഷനിലായിരുന്നു സംഭവം.


അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭർത്താവ് ആംഡ് പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായർക്ക് നിസാര പരിക്കേറ്റു.


അപകടത്തിൽപ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭർത്താവ് പരമേശ്വരൻ നായർ ദീർഘകാലം മുൻ മുഖ്യമന്ത്രി കെ.കരുണകരന്റെ ഗൺമാനായിരുന്നു.


മക്കൾ: ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.