വിവാഹിതയായ യുവതി ഒളിച്ചോടി; പോലീസ് സ്‌റ്റേഷനിലെത്തിയതോടെ കാമുകൻ്റെ വീട്ടിലേക്കില്ലെന്ന് മനംമാറ്റം; പോലീസ് സ്‌റ്റേഷനില്‍ കൈഞരമ്പ് മുറിച്ച് യുവാവ്




കോഴിക്കോട് : വിവാഹിതയായ യുവതി ഒളിച്ചോടിയെങ്കിലും പോലീസ് സ്‌റ്റേഷനിലെത്തിയതോടെ മനംമാറ്റവും പിന്നാലെ യുവാവിന്റെ ആത്മഹത്യാശ്രമവും. തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവാവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിതയാണ് നിലമ്പൂര്‍ കരുളായി സ്വദേശി അക്ബറലി(24)യ്ക്ക് ഒപ്പം ഇറങ്ങിപ്പോയത്. പ്രമുഖ യുവ തമിഴ്നടന്റെ ഫാന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ ഇരുവരും അംഗങ്ങളായിരുന്നു. തുടര്‍ന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


പോലീസ് ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാസ്റ്റേഷനില്‍ എത്തുന്നത്. തങ്ങള്‍ രണ്ടുപേരും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവര്‍ വനിതാസ്റ്റേഷനിലെത്തിയത്.


പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പോലീസ് സ്റ്റേഷന് പുറത്തുവെച്ച് ബ്ലേഡ് കൊണ്ട് യുവാവ് കൈ ഞരമ്പ് മുറിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം.


അതേസമയം, വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാതായതോടെ തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതോടെ തിരുവനന്തപുരത്ത് കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വെക്കാന്‍ പോലീസ് തീരുമാനിച്ചു.


ഇതിനിടയിലാണ് യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കമുണ്ടായത്. താന്‍ യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു.


യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് വനിതാപോലീസ് എത്തിയാല്‍ യുവതിയെ അങ്ങോട്ട്. കൊണ്ടുപോകും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം