ജ : പി.അബ്ദുറഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി പാപ്പിനിശ്ശേരി ഏരിയാ കമ്മറ്റിയുടെ

 സർഗ്ഗസംഗമം പരിപാടി സംഘടിപ്പിച്ചു 



ജ : പി.അബ്ദുറഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി പാപ്പിനിശ്ശേരി ഏരിയാ കമ്മറ്റിയുടെ സർഗസംഗമം പരിപാടി കണ്ണപുരം എൽ.പി സ്കൂളിൽ വെച്ച്  നടന്നു.


 സംഘാടകസമിതി കൺവീനർ കെ. ബഷീറിന്റെ സ്വാഗതാനന്തരം  ചെയർമാൻ എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഫിലിം ഫെയിം അഡ്വക്കറ്റ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാപ്പിളപ്പാട്ട്, മൈലാഞ്ചിയിടൽ മത്സരം നടന്നു. വിവിധ ലോക്കലുകളിലെ ഒന്നും രണ്ടും സ്ഥാനം നേടിയവർ മത്സരത്തിൽ പങ്കെടുത്തു.


 മൈലാഞ്ചിയിടൽ

1. സയ ഫാത്തിമ ചെറുകുന്ന് 

2. ഫാത്തിമ ബീവി ഇരിണാവ്

3. ജമീല കെ കല്യാശ്ശേരി ഈസ്റ്റ്‌ 


 മാപ്പിളപ്പാട്ട്

1. നിഹാദ്.കെ. കല്യാശ്ശേരി ഈസ്റ്റ്‌ 

2. ഫെമി ജാസ്മിൻ കല്യാശ്ശേരി ഈസ്റ്റ്‌

3. ബിജു. കെ. ഇരിണാവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അഡ്വക്കറ്റ് ഷുക്കൂർ നസീർ മൂസ തുടങ്ങിയവർ സമ്മാന വിതരണം ചെയ്തു. നസീർ മൂസ, അയ്യൂബ് ചെറുകുന്ന്& പാർട്ടി  മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ സ: രവീന്ദ്രൻ, കെ എസ് റിയാസ് തളിപ്പറമ്പ്, നൗഷാദ് ഇരിണാവ്, നിസാർ ചെറുകുന്ന്, ഇബ്രാഹിംകുട്ടി എന്നിവർ  ആശംസ നേർന്നു . സിപിഎം ഏരിയ സെക്രട്ടറി  സ : ടി.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഏരിയ സെക്രട്ടറി നാസർ മാങ്ങാടിന്റെ നന്ദിയോട്കൂടി പരിപാടി സമാപിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.