കണ്ണൂർ സർവകലാശാല തായ്‌ക്വോണ്ടോ: കാസർഗോഡ് ഗവണ്മെന്റ് കോളേജും ബ്രണ്ണൻ കോളേജും ചാമ്പ്യന്മാർ




2022 -23 വർഷത്തെ കണ്ണൂർ സർവകലാശാല തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കാസർഗോഡ് ഗവണ്മെന്റ് കോളേജും പുരുഷവിഭാഗത്തിൽ ബ്രണ്ണൻ കോളേജും ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് സിന്റിക്കേറ്റംഗം എം സി രാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. കെവി മുരളി, ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനൂപ് കെവി, അക്കാദമിക് കൗൺസിൽ അംഗം രഘുനാഥ് പി, സ്റ്റേറ്റ് റഫറിയായ ഗോപിനാഥ്, സുധീഷ് എം കെ എന്നിവർ പങ്കെടുത്തു. വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും നെഹ്‌റു കോളേജ് രണ്ടാം സ്ഥാനം നേടി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..