ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ കോച്ച് തൂങ്ങി മരിച്ച നിലയില്‍




കോഴിക്കോട് ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.


ബെർത്ത് കട്ടിലിൽ തൂങ്ങി, നിലത്ത് ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഒന്നര വർഷം മുൻപാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവർക്ക് കീഴിൽ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി ആരോപണം ഉയർന്നിരുന്നു. ഈ നിലയിലേക്ക് അന്വേഷണം പോകും. സഹകോച്ചുമാരുടെയും വിദ്യർത്ഥികളുടെയും മൊഴി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം