മങ്കര പാലം പ്രവൃത്തി ഉദ്ഘാടനം നവംബർ 9ന്; സംഘാടക സമിതി രൂപീകരിച്ചു.




ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ ബദരിയ നഗർ- മങ്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മങ്കര പാലം പ്രവൃത്തി ഉദ്ഘാടനം നവംബർ ഒൻപതിന് രാവിലെ 11 മണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിക്കും 25.05 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളും 24.32 മീറ്റർ നീളത്തിലുള്ള 2 സ്പാനുകളും കൂടി ആകെ 7 സ്പാനുകളിലായി 174 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക.11 മീറ്റർ വീതിയാണ് ആകെ പാലത്തിനുള്ളത്. 7.5 മീറ്റർ വീതിയിൽ പാലത്തിന്റെ കാര്യേജ് വേയും 1.5 മീറ്റർ വീതിയിൽ പാലത്തിന്റെ ഇരു ഭാഗത്തുമായി നടപ്പാതയും ഉണ്ടാകും. ബദരിയ നഗർ ഭാഗത്ത്‌ 65 മീറ്റർ നീളത്തിലും മങ്കര ഭാഗത്ത്‌ 80 മീറ്റർ നീളത്തിലും ഉള്ള അപ്രോച്ച് റോഡും പാലത്തിന്റെ ഭാഗമായി ഉണ്ടാകും. പ്രവൃത്തി ഉദ്ഘാടന പരിപാടിയിൽ തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സി എം കൃഷ്ണൻ അധ്യക്ഷത വഹിക്കും. പാലം പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം മങ്കരയിൽ നടന്നു. യോഗത്തിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സുനിജ ബാലകൃഷ്ണൻ, പാലം നിർമ്മാണ കമ്മിറ്റി കൺവീനർ ശ്രീ ടി പ്രഭാകരൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പമാരായ ശ്രീ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത് തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ ആയി ശ്രീമതി സുനിജ ബാലകൃഷ്ണനെയും, കൺവീനർ ആയി ടി പ്രഭാകരൻ തെരെഞ്ഞടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം