മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം പണിയാൻ ഭൂമിയായി

 



മയ്യിൽ: വർഷങ്ങളായി ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മയ്യിൽ പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം പണിയുന്നതിനായുള്ള ഭൂമിയായി. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിൽനിന്ന് റവന്യൂവകുപ്പിലേക്ക് കൈമാറിയ 51 സെന്റ് പുറമ്പോക്ക് ഭൂമിയാണ് മയ്യിൽ വില്ലേജ് ഓഫീസർ പി.കെ. വിനീഷ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ എ. രൂപേഷ് എന്നിവർ ചേർന്ന് സ്കെച്ച്്, സൈറ്റ് പ്ലാൻ തുടങ്ങിയവ തയ്യാറാക്കി കൈമാറിയത്.


കഴിഞ്ഞ ഓഗസ്റ്റ്‌ 12-നാണ് റവന്യൂവകുപ്പ് ഭൂമി കൈമാറ്റത്തിനുള്ള ഉത്തരവിറക്കിയിരുന്നത്. സ്ഥലം വിട്ടുകിട്ടുന്നതിനായി മുൻ മന്ത്രി എം.വി. ഗോവിന്ദന്റെ ഇടപെടലുകളാണ് വേഗം കൂട്ടിയത്.


മയ്യിൽ ടൗണിൽനിന്ന്‌ ഏകദേശം 300 മീറ്റർ തെക്കുഭാഗത്തായി മയ്യിൽ-കാഞ്ഞിരോട് റോഡിൽ പടിഞ്ഞാറുഭാഗത്തായുള്ള സ്ഥലമാണ് കൈമാറ്റം ചെയ്തത്.

മയ്യിൽ പോലീസ് സ്റ്റേഷൻ പരിസരത്തു നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐ. സുരേഷ്, എ.എസ്.ഐ. പി. പ്രദീപ്കുമാർ എന്നിവർ ചേർന്ന് പ്രമാണം ഏറ്റു.വാങ്ങി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..