സുകുമാർ അഴീക്കോട് പുരസ്കാരം സി.രാധാകൃഷ്ണന് സമ്മാനിച്ചു




കണ്ണൂർ: കണ്ണൂർ വേവ്സ് കലാ-സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദനിൽനിന്ന് എഴുത്തുകാരനും കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.


കണ്ണൂർ വേവ്സ് പ്രസിഡന്റ് കെ.പി. ശ്രീശൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., കെ.വി. സുമേഷ് എം.എൽ.എ., ഒ.എൻ. രമേശൻ, വി.വി. പ്രഭാകരൻ, ഇ.എം. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. അനിൽ കുമാർ (കോളേജ് ഓഫ് കൊമേഴ്സ്), ലൈലാ കമാലുദ്ദീൻ (ഇന്നർവീൽ മുൻ ചെയർപേഴ്സൺ), എം.വി. രാധാകൃഷ്ണൻ (എമ്മർ ലിങ്ക്) സന്തോഷ് കുമാർ (ഡയമണ്ട് പെയിന്റ്സ്) എന്നിവരെ കർമശ്രീ പുരസ്കാരം നൽകി ആദരിച്ചു. കെ.എം. ബാലറാം, പി. നാരായണൻ, ലഫ്റ്റന്റ് പി. നാരായണൻ എന്നിവർക്ക് കണ്ണൂർ വേവ്സിന്റെ സേവന പുരസ്കാരവും നൽ‌കി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.