വളപട്ടണം പുഴയിലൂടെ സർവീസ് നടത്തുന്നതിന് ഇടയിൽ പുഴയിൽ വീണയാളെ രക്ഷപ്പെടുത്തിയ

 പുഴയിൽ വീണയാളെ രക്ഷപ്പെടുത്തിയ ബോട്ട്‌ ജീവനക്കാർക്ക് ആദരം





ജലഗതാഗത വകുപ്പിന്റെ ബോട്ട് വളപട്ടണം പുഴയിലൂടെ സർവീസ് നടത്തുന്നതിന് ഇടയിൽ പുഴയിൽ വീണയാളെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാർക്ക് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആദരം.


2022 മാർച്ച് 19ന് ഉച്ചയ്ക്ക് മാട്ടൂലിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് സർവീസ് നടത്തുന്നതിന് ഇടയിലാണ് ജീവനക്കാർ സാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. വളപട്ടണം റെയിൽവേ പാലത്തിൽ നിന്ന് അബദ്ധത്തിൽ വീണ് മുങ്ങിത്താഴുകയായിരുന്ന പാപ്പിനിശ്ശേരി തുരുത്തി സ്വദേശിയെയാണ് ബോട്ട് അടുപ്പിച്ച് രക്ഷപ്പെടുത്തിയത്.


രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജീവനക്കാർക്ക് സംസ്ഥാന ജലഗതാഗത വകുപ്പ് പ്രശംസാപത്രം നൽകി. സ്റ്റേഷൻ മാസ്റ്റർ കെ സുനിൽ കുമാർ ജലഗതാഗത വകുപ്പിന് വേണ്ടി ബോട്ടിലെ ജീവനക്കാരായ പി ബേബി, കൃഷ്ണകുമാർ, എം സന്ദീപ്, സജിത്ത്‌ കുമാർ, മനോജ് എന്നിവർക്ക് പ്രശംസാപത്രം കൈമാറി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.