ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു




     പാപ്പിനിശ്ശേരി : കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പരിപാടി വളപട്ടണം പുഴയിൽ നടന്നു .


       ഹാജി റോഡ് ബോട്ട് ജെട്ടിക്ക് സമീപം നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉൽഘാടനം ചെയ്തു .

5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത് .

ഉപാധ്യക്ഷൻ അഡ്വ ബിനോയി കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .


        ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ പി പി ഷാജിർ , പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് അധ്യക്ഷ എ വി സുശീല, ഉപാധ്യക്ഷൻ കെ പ്രദീപ് കുമാർ, കണ്ണൂർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി, സി പി ഐ എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയംഗം എ സുനിൽ കുമാർ, സി പി ഐ എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി വി വി പവിത്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു .


       ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു പി ശോഭ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഇ എൻ സുരേഷ് ബാബു നന്ദിയും പറഞ്ഞു .

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം