നിത്യോപയോഗ സാധനനങ്ങൾക്ക് തീവില, സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു;
എ.സി ജലാലുദ്ദീൻ





കക്കാട്‌ : 

നിത്യോപയോഗ സാധനനങ്ങൾക്ക് ഇത്ര അധിക്ം വില വർദ്ദിച്ചിട്ടും സർക്കാർ ഗൗർവമായി എടുക്കാതെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന്

എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീൻ.


നിത്യോപയോഗ സാധനനങ്ങൾക്ക് തീവില, കേന്ദ്ര - സംസ്ഥാന സർക്കാരുക വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അഴീക്കോട്‌ മണ്ഡലം കമ്മിറ്റി കക്കാട്‌‌ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് പോലെ ഗൗരവമർഹിക്കുന്ന വിഷയങ്ങൾ ഇവിടെ ചർച്ചയാവുന്നില്ല. പകരം സർക്കാരും - ഗവർണർ തമ്മിലുള്ള പോരാണ് മാധ്യമങ്ങളിൽ മുഖ്യ വാർത്തയാവുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയാവാതിരിക്കാനുളള ബോധപൂർവ്വമായ ശ്രമമാണ് ഗവർണർ - സർക്കാർ പോരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, 

വില വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും എ.സി. ജലാലുദീൻ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്‌ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജോയിൻ സെക്രട്ടറി ഷബീറലി കപ്പക്കടവ്‌ സ്വാഗതവും പുഴാതി സിറ്റി കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ്‌ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം