ഹൃദയാഘാതം; കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ബഹ്റൈനിൽ മരിച്ചു.

 



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പിസ്ഹദ്ദാദ് നഗർ സെറാമി പള്ളിക്ക് സമീപം താമസിക്കുന്ന അഷ്റഫ് (45) ആണ് മരിച്ചത്.


രാവിലെ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽഎത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായി മരണംസംഭവിക്കുകയായിരുന്നു. 15 വർഷത്തിലേറെയായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു.

ആവിയിൽ സ്വദേശി മജീദിന്റെ മാക്സി ഹോൾസെയിൽ ഷോപ്പിൽജോലിചെയ്തുവരികയായിരുന്നു.

പിതാവ്: ലത്തീഫ്. മാതാവ്: പരേതയായ ബീവി. ഭാര്യ: സാബിത. ഏക മകൾ: ഷിഫാന (വിദ്യാർത്ഥിനി). സഹോദരങ്ങൾ: മജീദ്, ഇസ്മായിൽ, റാഷിദ്.

മയ്യിത്ത്നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.