സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പാപ്പിനിശ്ശേരി പഞ്ചായത്ത് തല പ്രഖ്യാപനവും സമിതി രൂപീകരണവും നടന്നു

 


പൊതു വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റ  വിവിധ തലങ്ങളിലുള്ള സമിതി രൂപീകരണം നടക്കുകയാണ്.



സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്റൂം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക വഴി അക്കാദമിക മികവ് വർദ്ധിപ്പിക്കുക, മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കുകയും സമഗ്രമായി നടപ്പാക്കുകയും ചെയ്യുക, അധ്യാപക പരിശീലനം നവീകരിക്കുക, വിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവർത്തനങ്ങൾ നവീകരിക്കുക, ഗുണമേന്മാ വിദ്യാഭ്യാസത്തിനായി സമൂഹത്തിലെ മറ്റ് സ്ഥാപനങ്ങൾ, വകുപ്പുകൾ, സമിതികൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുക തുടങ്ങിയവയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പാപ്പിനിശ്ശേരി പഞ്ചായത്ത് തല സമിതി രൂപീകരണവും സമഗ്ര ഗുണമേന്മ പദ്ധതി പ്രഖ്യാപനവും പാപ്പിനിശ്ശേരി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു.

പ്രസിഡന്റ് എ വി സുശീല ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 

കെ ശോഭന അധ്യക്ഷത വഹിച്ചു.

പാപ്പിനിശ്ശേരി ബി ആർ സി ട്രെയ്നർ സന്തോഷ് എ   പദ്ധതി വിശദീകരണം നടത്തി.

പ്രിൻസിപ്പാൾമാരായ അനിൽ കുമാർ കെ വി, 

ശാരദാമണി വി എം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

പഞ്ചായത്ത് അംഗങ്ങൾ, പ്രിൻസിപ്പാൾ, പ്രഥമാധ്യാപകർ, എസ് ആർ ജി കൺവീനർ, പി ടി എ , മദർ പി ടി എ ഭാരവാഹികൾ, വിദ്യാഭ്യാസ പ്രവർത്തകർ, എസ് എസ് കെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്തിലെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഏകോപനത്തിനായി  സമിതി രൂപീകരണവും നടന്നു.

പി ഇ സി കൺവീനർ വിനോദ് കുമാർ കെ പി സ്വാഗതവും സി ആർ സി കോ ഓർഡിനേറ്റർ 

രാരീഷ് കെ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..