കണ്ണൂർ : എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ.

 



പയ്യന്നൂർ: എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. 


പെരുമ്പ സ്വദേശി ഷഹബാസ് (20), എടാട്ട് സ്വദേശികളായ ഷിജിനാസ് (34), പ്രജിത (29) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്.


ഇവരിൽ നിന്ന് 10.265 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പയ്യന്നൂർ എസ്ഐ യദുകൃഷ്ണനും സംഘവും നടത്തിയ രാത്രികാല പരിശോധനക്ക് ഇടയിലാണ് മൂന്ന് പേരെയും പിടികൂടിയത്.


എടാട്ട് കണ്ണങ്ങാട് കവാടത്തിന് സമീപത്ത് ദേശീയ പാതക്ക് അരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പൊലീസ് പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.