ഉയിര്‍പ്പിന്റെ പ്രത്യാശയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റര്‍; പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും
ഉയിർപ്പിന്റെ പ്രത്യാശയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു.
50 നോൻപ് പൂർത്തിയാക്കിയ വിശ്വാസികള്‍ക്കിന്ന് ആഘോഷദിവസമാണ്.
ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു.
മരണത്തെ തോല്‍പ്പിച്ച് ഉയർത്തെഴുന്നേറ്റ നമ്മുടെ നാഥന്റെ സാന്നിദ്ധ്യം ഒരുദിവസം മാത്രമല്ല, ഒരായുഷ്ക്കാലം മുഴുവനും നിലനിർത്താൻ കഴിഞ്ഞാല്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ ശാന്തിയും, സമാധാനവും നിലനില്‍ക്കു! നീതിക്കുവേണ്ടി മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ നിശബ്ദമായി സ്വയമേറ്റു വാങ്ങി ജീവൻ വെടിയേണ്ടി വന്ന നിരപരാധിയുടെ ത്യാഗ പ്രാർത്ഥനപോലെ ശക്തമായ ഒരപേക്ഷയും ഇന്നോളം ദൈവസന്നിധിയില്‍ എത്തിയിട്ടില്ല എന്ന തിരിച്ചറിവാണ് ദുഖവെള്ളിയിലെ പ്രാർത്ഥനാ സാഫല്യമായ ഈസ്റ്റർ നമ്മോട് മന്ത്രിക്കുന്നത്!
അരാജകത്വത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് അധപ്പതിച്ചു പോകുമായിരുന്ന ഒരു ജനതക്ക് സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും നൂറ്റാണ്ടുകള്‍ പ്രാർത്ഥനയിലൂടെയാണ് സാധ്യമാക്കി തന്നത് എന്ന മഹാസന്ദേശം കൂടിയാണ് ഈസ്റ്റർ നമുക്ക് പകർന്നു തരുന്നത്! എന്നാല്‍, അവയൊക്കെ കാണാനുള്ള മനസ് നമുക്കുണ്ടോയെന്നതല്ലേ ഏറ്റവും പ്രസക്തമായ ചോദ്യം"" ഒരു സങ്കീർത്തനം പോലെ ഇത്രയും പറഞ്ഞശേഷം പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോള്‍, എല്ലാവരും, ഇതുവരെ തങ്ങള്‍ക്ക് ദർശനം കിട്ടാതിരുന്ന ഏതോ തിരുസന്നിധിയില്‍ നിന്നുള്ള നവ വെളിച്ചമുള്‍ക്കൊള്ളുന്ന ഭാവത്തിലായിരുന്നു. തന്റെ വാക്കുകള്‍ അത്രയേറെ ആഴത്തില്‍ സദസ്യ ഹൃദയങ്ങളെ സ്പർശിച്ചതിലെ സംതൃപ്തിയോടെ, സദസ്യരെയാകെ വാത്സല്യ പൂർവ്വം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''ആദ്യനൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ ഈസ്റ്റർ ദിനത്തെ ആനന്ദത്തിന്റെ ഞായർ എന്നാണ് വിളിച്ചിരുന്നത്. അന്ന്, 'ക്രിസ്തു ഉയർത്തെഴുന്നേറ്റു" എന്നൊരാള്‍ പറയുമ്ബോള്‍, 'സത്യം, സത്യമായ് അവിടുന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നു" എന്ന് മറ്റൊരാള്‍ പ്രതിവചിക്കുമായിരുന്നത്രേ! ആദ്യത്തെ മൂന്നുനൂറ്റാണ്ടുകളില്‍ 'പാസ്ക്ക"(pascha) എന്നപേരില്‍ ഈസ്റ്റർ ആഘോഷിച്ചിരുന്നു.
'പാസ്ക്ക" പെരുന്നാള്‍ പീഡാനുഭവവും, മരണവും, ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടുമുതല്‍ ദുഃഖവെള്ളി വേറിട്ട് ആചരിച്ചു തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ - സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ നടന്നിരുന്ന മാസം ഈസ്റ്റർ മാസം എന്നാണ് അറിയപ്പെട്ടിരുന്നത്.
സുറിയാനി പാരമ്ബര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാള്‍ എന്ന് അർത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്നു വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു. എല്ലാവർഷവും ഡിസംബർ 25ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് കൃത്യമായ തീയതിയില്ല. ഓരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ചുള്ള പീഡാനുഭവ വാരവും ആചരിക്കുന്നത്.
ക്രിസ്തുവിന്റെ മരണം നീസാൻ മാസം 14ന് ആയിരുന്നു എന്ന് വിശ്വസിച്ചു വരുന്നു. അതിനാല്‍, നീസാൻമാസം 14ന് ശേഷം വരുന്ന ഞായർ ഉത്ഥാനപ്പെരുന്നാളായി ആഘോഷിക്കണമെന്ന് ക്രി.വ. 325ല്‍ സഭകള്‍ തീരുമാനിച്ചു. വസന്തകാലത്ത് മാർച്ച്-ഏപ്രില്‍ മാസങ്ങളിലായിട്ടാണ് നിസാൻ വരുന്നത്. സൂര്യൻ ഭൂമദ്ധ്യ രേഖയില്‍ വരുന്ന മാർച്ച് 21ന് ശേഷം വരുന്ന പൂർണചന്ദ്രന് ശേഷം വരുന്ന ആദ്യ ഞായർ ഈസ്റ്ററായി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. നമ്മുടെ മലയാളക്കരയിലെ ഋതുക്കളുടെ കണക്കുകള്‍ വച്ചു നോക്കുമ്ബോള്‍ നമ്മുടെ വിഷുവും, റംസാനും, ഈസ്റ്ററും
കൈകള്‍ കോർത്തുപിടിച്ചു വന്ന് മനുഷ്യനന്മകളുടെ നിറവുള്ള ചിത്രങ്ങള്‍ നമ്മുക്ക് സമ്മാനിച്ചാണ് നമ്മുടെ മാർച്ച്-ഏപ്രിലുകള്‍ കടന്നുപോകുന്നത്.
നമ്മളെല്ലാവരുമൊന്നാണ് എന്നൊരു ചിന്തയെ മാത്രം നെഞ്ചോട് ചേർത്തു പിടിച്ച് അവയെ വരവേല്‍ക്കുന്നതാണ് നമ്മുടെ സംസ്ക്കാരം. ഇനിവരുന്ന തലമുറകള്‍ക്കു കൂടി വെളിച്ചമാകുന്ന നിലയില്‍ നമുക്കാനന്മയുടെ ദീപം തിരിതെളിച്ചുവെക്കാം ഇപ്രകാരം പ്രഭാഷകൻ അവസാനിപ്പിക്കുമ്ബോള്‍, സദസ്യരില്‍ പലരും ഇനി മരണമില്ലാത്ത ഉയിർപ്പിന്റെ പൊൻ പ്രഭാകിരണങ്ങള്‍ പകർന്ന അനുഭൂതിയിലായിരുന്നു.

Comments
Post a Comment