അപകടത്തിൽപ്പെട്ട കാർപരിശോധിച്ചപ്പോൾ കണ്ടെത്തിയത് നാടൻ തോക്ക്
കണ്ണൂർ:അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാർ നാടൻതോക്ക്കണ്ടെടുത്തതോടെ കണ്ണൂരിൽ റിട്ട. എസ്ഐഅറസ്റ്റിൽ ആയി. വാരം സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്.ഇയാളുടെ കാർ കാടാംകോട് ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർപരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്.
സെബാസ്റ്റ്യൻമദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് നാട്ടുകാർവിവരം അറിയിച്ചതിനെതുടർന്നാണ് ചക്കരക്കല്ല് പൊലീസ്സ്ഥലത്തെത്തിയത്. പൊലീസ്നടത്തിയ പരിശോധനയിൽനാടൻ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Comments
Post a Comment