പാപ്പിനിശ്ശേരിയിലെ മണലൂറ്റൽ : അഴീക്കോട് എം.എൽ.എ. നിലപാട് വ്യക്തമാക്കണം

 



അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാനെന്ന പേരിൽ പാപ്പിനിശ്ശേരിയിലെ ജനവാസ കേന്ദ്രത്തിൽ മണലൂറ്റൽ കേന്ദ്രവും ഫിൽട്ടറിങ്ങ് യൂണിറ്റും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ അഴീക്കോട് എം.എൽ.എ. നിലപാട് വ്യക്തമാക്കണം.


നൂറുകണക്കിന് ജനങ്ങൾ അധിവസിക്കുന്നതും സ്കൂൾ, മദ്രസ്സ, അംഗനവാടികൾ എന്നിവയൊക്കെ പ്രവർത്തിക്കുന്ന പ്രദേശത്താണ് മണലൂറ്റൽ കേന്ദ്രം സ്ഥാപിക്കുന്നത്. ശുദ്ധജലവും ശുദ്ധവായുവും നിഷേധിക്കുകയും ജനങ്ങളുടെ സുഗമമായ സഞ്ചാര മാർഗ്ഗത്തെ തടസ്സപ്പെടുത്തുകയും മണലൂറ്റൽ മൂലം കര തന്നെ ഇല്ലാതായി ഒരു പ്രദേശത്തെ ജനവാസത്തെ തന്നെ തകിടം മറിക്കുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണെന്ന് സർക്കാറും എം.എൽ.എ യും വിശദീകരിക്കണം. കുത്തകമുതലാളിമാർക്ക് തടിച്ചു കൊഴുക്കാനുള്ള പദ്ധതികൾ ജനങ്ങളുടെ ജീവനും സ്വത്തുക്കളും കവർന്നെടുത്തു കൊണ്ടാകരുത്. ജനപ്രതിനിധിയെന്ന നിലയിൽ എം.എൽ.എ കൂട്ടുനിൽക്കരുത്. അതോടൊപ്പം, ഈ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ വാസികൾക്കും പൊതു പ്രവർത്തകർക്കുമുള്ള ആശങ്ക അകറ്റണം. അതിന് പകരം തന്നെ സമീപിച്ച പൊതു പ്രവർത്തകരോട് ഇക്കാര്യത്തിൽ എം.എൽ.എ. വളരെ മോശമായി പെറുമാറിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് ദൗർഭാഗ്യകരമാണ്.


മണലൂറ്റൽ കേന്ദ്രത്തിനും ഫിൽട്ടറിങ്ങ് യൂണിറ്റിനും എതിരെ സമരം നടത്തുന്ന ജനകീയ സമിതിക്ക് മുസ്ലിം ലീഗിൻ്റെ എല്ലാ പിന്തുണയുമുണ്ടാകും.. പദ്ധതി പ്രദേശം ഇന്ന് രാവിലെ സന്ദർശിച്ചു. മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടരി സി.പി. റഷീദ്, ജില്ലാ കമ്മറ്റി അംഗം കെ.പി. അബ്ദുറഷീദ് പഞ്ചായത്ത് നേതാക്കളായ ഒ.കെ. മൊയ്തീൻ, സി.എച്ച്. ഇസ്മയിൽ ഹാജി എന്നിവരും കൂടെയുണ്ടായിരുന്നു.


അഡ്വ. അബ്ദുൽ കരീം ചേലേരി

പ്രസിഡണ്ട്

IUML Kannur DC

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.