മയ്യിൽ : പെണ്‍കുട്ടിക്ക് വിവാഹനിധി നല്‍കി അധ്യാപക ദമ്പതിമാർ
മയ്യില്‍: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി അധ്യാപ ദമ്പതിമാർ വിവാഹ നിധി കൈമാറി.
കയരളത്തെ റിട്ട. അധ്യാപകൻ കെ സി രാജനും കയരളം എ യു പി സ്‌കൂള്‍ പ്രധാന അധ്യാപിക ഇ കെ രതിയുമാണ് മകള്‍ ഡോ. അരുണിമയുടെ വിവാഹ ഭാഗമായി വിവാഹ നിധി കൈമാറിയത്.
പ്രദേശത്തെ നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയുടെ മാതാവ് അര്‍ബുദ രോഗ ചികിത്സക്കിടെ അടുത്തിടെയാണ് മരിച്ചത്. ഇതിനിടെ കല്യാണ നിശ്ചയം കഴിഞ്ഞെങ്കിലും മതിയായ തുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തിനാണ് സഹായം നല്‍കാന്‍ തീരുമാനിച്ചത്.
കയരളത്തെ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് തുക കൈമാറി. കെ വി ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, കെഎസ്എസ്പിഎ സ്റ്റേറ്റ് പ്രസിഡന്റ് എം പി വേലായുധന്‍, മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ സി സോമന്‍ നമ്പ്യാര്‍, കെ പി ശശിധരന്‍, സി എച്ച് മൊയ്തീന്‍ കുട്ടി, കെ വേലായുധന്‍, കെ സി ഗണേശൻ, എം പി കുഞ്ഞിമൊയ്തീന്‍, കെ പി ചന്ദ്രന്‍, കെ സി രമണി തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment