കുളിമുറിയില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

 



കൊടുവള്ളി: വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍ പൊയില്‍ എടക്കോട്ട് വി പി മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്.


ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയോട് ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.