സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.

 



പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം.


തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളായ പ്രതീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. മൂവര്‍ക്കും പത്ത് വയസ്സിന് താഴെയാണ് പ്രായം.


ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിന് ഇടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്. 


രണ്ട് കുട്ടികളെയാണ് ആദ്യം കുളത്തില്‍ നിന്ന് പുറത്ത് എടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്‌ക്ക് എത്തിച്ചു.


ആദ്യം സമീപത്തെ ആശുപത്രിയിലും ശേഷം പാലക്കാട് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


കളിക്കുന്നതിനിടെയാണ് കുട്ടികള്‍ കുളത്തില്‍ വീണത് എന്നാണ് നാട്ടുകാര്‍ പങ്കുവെയ്ക്കുന്ന പ്രാഥമിക വിവരം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.