വ്‌ളോഗര്‍ മുകേഷ് എം.നായര്‍ക്കെതിരേ പോക്‌സോ കേസ്.
തിരുവനന്തപുരം: വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്ക് എതിരേ പോക്‌സോ കേസ് ചുമത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധ നഗ്നയാക്കി റീല്‍സ് ചിത്രീകരിക്കുകയും ചിത്രീകരണ സമയം അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചു എന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.
പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിന് ഇടയിലാണ് സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Comments
Post a Comment