രാമചന്ദ്രനെ വെടിവെച്ച് കൊന്നത് മകളുടെ മുന്നിൽവെച്ച്
കൊച്ചി: ജമ്മു-കശ്മീരിലെ പഹൽഗാമിൽ വിനോദയാത്രയ്ക്കിടെ ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനെ ഭീകരർ വെടിവെച്ച് കൊന്നത് മകളുടെ മുന്നിൽവെച്ച്.
തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും കൊച്ചിയിൽ നിന്ന് കശ്മീരിലേക്ക് പോയതെന്നാണ് അയൽവാസികൾ നൽകുന്ന വിവരം.
ഭാരതീയ വിദ്യാഭവൻ അധ്യാപികയായ ഭാര്യ ഷീലയും മകൾ അശ്വതിയും രണ്ട് പേരമക്കളും അടങ്ങുന്ന സംഘമാണ് കശ്മീരിലേക്ക് പോയത്.
ദുബായിലായിരുന്ന അശ്വതി കുറച്ച് ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. പ്രവാസിയായിരുന്ന രാമചന്ദ്രൻ ഒരു വർഷം മുൻപാണ് നാട്ടിൽ തിരിച്ച് എത്തിയത്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി നാവികസേന ഉദ്യോഗസ്ഥൻ ഹരിയാണ സ്വദേശി ലഫ്റ്റനൻറ് വിനയ് നർവാൾ ഏപ്രിൽ 16-നാണ് വിവാഹിതനായത്.
മധുവിധു ആഘോഷിക്കാനാണ് വിനയ് ഭാര്യയോടൊപ്പം കശ്മീരിലേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം.

Comments
Post a Comment